വാഗമണ്‍ ലഹരിപാര്‍ട്ടിക്കേസ്; ഒന്‍പതാം പ്രതിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാഗമണ്‍ ലഹരി പാര്‍ട്ടിക്കേസിലെ ഒന്‍പതാം പ്രതി മോഡല്‍ ബ്രിസ്റ്റി ബിശ്വാസിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന് തന്റെ ഭാഷ മനസിലാകാത്തതാണ് പ്രതിയാകാന്‍ കാരണമെന്നുമാണ് ജാമ്യഹര്‍ജിയില്‍ ബ്രിസ്റ്റിയുടെ വാദം.
ഡിജെ പാര്‍ട്ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിയില്ലെന്നും ഹര്‍ജിക്കാരി പറയുന്നുണ്ട്. വാഗമണിലെ റിസോര്‍ട്ടില്‍ നിന്നും നിശാപാര്‍ട്ടിക്കിടെ വന്‍ തോതില്‍ ലഹരിമരുന്നു കണ്ടെത്തിയ സംഭവത്തില്‍ ബ്രിസ്റ്റിയടക്കം ഒന്‍പത് പേരാണ് പ്രതികള്‍. വന്‍ ലഹരി – മാഫിയാ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ബ്രിസ്റ്റിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കും.
Story Highlights – Vagamon night party case; High Court will hear the bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here