Advertisement

നിക്ഷേപം വെറും 84 മാസത്തിനുള്ളിൽ ഇരട്ടിയാക്കാം!

January 15, 2021
1 minute Read
money growing

സമ്പാദ്യവും നിക്ഷേപവുമാണ് സാമ്പത്തിക വിജയത്തിന്റെ അടിസ്ഥാനം. കിട്ടുന്ന തുക സുരക്ഷിതമായി സമ്പാദിച്ചു വയ്ക്കുകയും ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയും ചെയ്യുന്നത് നിങ്ങളെ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറ്റും. ഇന്ന് സമ്പാദ്യം ശേഖരിച്ചു വയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട് . ബാങ്ക് നിക്ഷേപം , മ്യൂച്ചൽ ഫണ്ട് , ഷെയർ മാർക്കറ്റ് തുടങ്ങി നിരവധി സേവനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇവയിലൊക്കെ നിക്ഷേപം നടത്തുന്നതിന് മുൻപ് അവയെക്കുറിച്ച് വ്യക്തമായി മനസിലാക്കുകയും അവയെക്കുറിച്ച് ധാരണയുണ്ടാക്കുകയും ചെയുന്നത് നിങ്ങളുടെ പണം സുരക്ഷിതമായിരിക്കാൻ സഹായകരമാകും.

ഈ അവസരത്തിലാണ് മുത്തൂറ്റ് മിനിയുടെ എൻ സി ഡി പദ്ധതിയുടെ സാധ്യതയും സുരക്ഷിതവും ഉപയോഗപ്രദമാക്കേണ്ടത്. സ്ഥിരമായ ഒരു നിക്ഷേപം ഉത്തമമായ ഒരു സമ്പാദ്യ മാർഗമാണ്. നിക്ഷേപം ഇരട്ടിയാക്കാനും നിക്ഷേപർക്ക് ഉയർന്ന പലിശ ലഭിക്കുന്ന എൻ സി ഡി പദ്ധതിയുമാണ് മുത്തൂറ്റ് മിനി ആരംഭിച്ചിരിക്കുന്നത് . കൂടാതെ പ്രതിവർഷം നിക്ഷേപത്തിന്റെ 10.25 % വരെ പലിശ ലഭിക്കുന്ന സ്കീമുകളും നൽകുന്നു. സെക്യൂർഡ് ഡിബഞ്ചേഴ്‌സും, അൺ സെക്യൂർഡ് ഡിബഞ്ചേഴ്‌സും എൻ സി ഡികൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. മുത്തൂറ്റ് മിനി എൻ സി ഡിയിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപം വെറും 84 മാസത്തിനുള്ളിൽ ഇരട്ടിയാക്കാൻ സാധിക്കുന്നു. എൻ സി ഡി ഇഷ്യൂ ജനുവരി 13 ആരംഭിച്ചു ഫെബ്രുവരി 9ന് സമാപിക്കുന്നു.

ദീർഘകാല മൂലധനം സമാഹരിക്കാൻ വേണ്ടി കമ്പനികൾ പുറത്തിറക്കുന്ന ഒരു ഫിനാൻഷ്യൽ ഇൻട്രുമെന്റാണ് ”എൻ സി ഡി”. ഇതൊരു ഫിക്സഡ് ഇൻകം ഇൻസ്‌ട്രമെന്റാണ്. ഇതിൽ നിന്നും ഒരു ഫിക്സഡ് ഇൻട്രസ്റ്റ് ലഭിക്കും. അതോടൊപ്പം തന്നെ കാലാവധിയും ഉണ്ടാകും. എൻ സി ഡി യിലൂടെ ജനറേറ്റ് ചെയുന്ന ഇൻകം നമുക്ക് മാസത്തിലോ ത്രൈമാസികമായോ വർഷത്തിന്റെ പകുതിയിലോ വാങ്ങാൻ കഴിയും.

മാർക്കറ്റിൽ രണ്ടു തരത്തിലുള്ള എൻ സി ഡികളാണ് ഉള്ളത് . സെക്യൂർഡ് ഡിബഞ്ചേഴ്‌സ് , അൺ സെക്യൂർഡ് ഡിബഞ്ചേഴ്‌സ്. സെക്യൂർഡ് ഡിബഞ്ചേഴ്‌സ് എന്നാൽ കമ്പനി എൻ സി ഡിയിലൂടെ എടുക്കുന്ന തുകയ്ക്ക് ഏതെങ്കിലും വസ്തുവകകൾ ഈടായി നൽകേണ്ടി വരും . കമ്പനിക്ക് ഈട് നൽകേണ്ടി വരാത്തതിനെ അൺ സെക്യൂർഡ് ഡിബഞ്ചേഴ്‌സ് എന്നും പറയുന്നു. പൊതുവെ അൺ സെക്യൂർഡ് ആയിട്ടുള്ള ഡിബഞ്ചേഴ്‌സിൽ ഇൻവെസ്റ്റ് ചെയുന്ന എൻസിഡീസ് കൂടുതൽ ഇൻട്രസ്റ്റ് റേറ്റ് ആയിരിക്കും നൽകുന്നത്. പക്ഷെ ഈട് ഇല്ലാത്തതിനാൽ സെക്യൂർഡ് എൻ സി ഡിയുമായി താരതമ്യപ്പെടുത്തുമ്പോൾ റിസ്ക് കൂടുതലായിരിക്കും .

മുത്തൂറ്റ് മിനി സെക്യൂർഡ് ഡിബഞ്ചേഴ്‌സും , അൺ സെക്യൂർഡ് ഡിബഞ്ചേഴ്‌സും വാഗ്ദാനം ചെയ്യുന്നു . നിക്ഷേപം ഇരട്ടിയാക്കാനും നിക്ഷേപർക്ക് ഉയർന്ന പലിശ ലഭിക്കുന്ന എൻ സി ഡി പദ്ധതിയുമാണ് മുത്തൂറ്റ് മിനി ആരംഭിച്ചിരിക്കുന്നത് . എൻ സി ഡി എട്ട് ഓപ്ഷനുകളിൽ മുത്തൂറ്റ് മിനിയിൽ ലഭ്യമാണ് . നിക്ഷേപകർ തെരഞ്ഞെടുക്കുന്ന എൻ സി ഡി ഓപ്ഷനെ ആശ്രയിച്ച് ഈ എൻ സി ഡികളുടെ പലിശ പ്രതിമാസവും കാലാവധി പൂർത്തിയാകുന്നതാണ് . മുത്തൂറ്റ് മിനിയുടെ ഏറ്റവും വലിയ കരുത്തെന്ന് പറയുന്നത് കമ്പനി 800 കോടിയിലധികം നെറ്റ്‌ പ്രോഫിറ്റ് ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ നിക്ഷേപകരുടെ തുക എൻ സി ഡിക്ക് വേണ്ടി വാങ്ങിയിട്ട് നല്ല പലിശയോട് കൂടി കൊടുക്കാൻ സാധിക്കുന്നു . വായ്‌പ്പ ബിസിനസിന് പുറമെ ഡെപ്പോസിറ്റ് പങ്കാളിത്ത സേവനങ്ങൾ, മണി ട്രാൻസ്ഫർ സേവനങ്ങൾ, ഇൻഷുറൻസ് ബ്രോക്കിംഗ് സേവനങ്ങൾ, പാൻ കാർഡ്, ട്രാവൽ ഏജൻസി സേവനങ്ങൾ എന്നിവയും കമ്പനി വാഗ്‌ദാനം ചെയുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ…

Story Highlights – muthoot mini, advertorial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top