തലപ്പാവ് അഴിച്ചുവയ്ക്കാൻ മറന്ന് മുസ്ലിം പള്ളിയിൽ നിസ്‌കരിക്കുന്ന സിഖ് കർഷൻ; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം [24 Fact check]

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കുന്ന സിഖ് കർഷകൻ തലപ്പാവ് അഴിച്ചുവയ്ക്കാൻ മറന്ന് മുസ്ലിം പള്ളിയിൽ നിസ്‌കരിക്കുന്നു എന്ന സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്താണ് ചിത്രത്തിന്റെ സത്യാവസ്ഥ പരിശോധിക്കാം…
‘കർഷക സമരത്തിനിടയിൽ നിന്ന് ഓടി മസ്ജിദിൽ എത്തി. പക്ഷേ നിസ്‌കരിക്കാനുള്ള തിടുക്കത്തിനിടയിൽ തലപ്പാവ് അഴിക്കാൻ മറന്നുപോയ ഒരു ”പഞ്ചാബി കർഷകൻ’ എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, ഞങ്ങൾ നടത്തിയ സാങ്കേതിക പരിശോധനയിൽ ചിത്രത്തിന് ഇപ്പോൾ നടക്കുന്ന കർഷക സമരവുമായി യാതൊരു ബന്ധവുമില്ലെന്നും നാല് വർഷം മുൻപുള്ള ചിത്രം കർഷക സമരവുമായി ബന്ധപ്പെടുത്തി ദുർവ്യാഖ്യാനിക്കുകയാണെന്നും മനസിലാക്കാൻ കഴിഞ്ഞു.
2016 മുതൽ സോഷ്യൽ മീഡിയയിൽ സജീവമായ ഈ ചിത്രം ഷെയ്ക്ക് മുഹമ്മദ് അസ്ലം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യമായി ഷെയർ ചെയ്യപ്പെട്ടുള്ളതാണെന്നും കണ്ടെത്താൻ സാധിച്ചു. നിലവിൽ കർഷക സമരവുമായി ബന്ധപ്പെടുത്തി വിവിധ തലക്കെട്ടുകളോടുകൂടി ഈ ചിത്രം സോഷ്യൽ മീഡിയയിൽ സജീവവുമാണ്.
Story Highlights – Sikh Farmer in a mosque forgetting to take off his turban; Let’s check the truth behind the picture [24 Fact check]
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here