കരസേനയുടെ ‘കരിസ്മാറ്റിക്’ പ്രകടനം രാജ്യത്തിന്റെ മനോവീര്യം മെച്ചപ്പെടുത്തി; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യ- ചൈന സംഘർഷത്തിൽ കരസേനയുടെ ‘കരിസ്മാറ്റിക്’ പ്രകടനം രാജ്യത്തിന്റെ മനോവീര്യം മെച്ചപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കരസേനയുടെ പ്രകടനം ഇന്ത്യൻ പൗരന്മാർക്ക് തല ഉയർത്തി നടക്കാനുളള സാഹചര്യം ഉണ്ടാക്കി. ഞങ്ങൾക്ക് യുദ്ധം വേണ്ട, എല്ലാവരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നതെന്നും ലഖ്‌നൗവിൽ നടന്ന പൊതു പരിപാടിയിൽ മന്ത്രി വ്യക്തമാക്കി.
തങ്ങളുടെ പ്രദേശം സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉറച്ച നിലപാടാണ്. ചൈനയെ എടുത്തു പറയാതെ ‘ഏതെങ്കിലും മഹാശക്തി’ എന്ന പദമുപയോഗിച്ചായിരുന്നു മന്ത്രിയുടെ വിമർശനം. ഏതെങ്കിലും മഹാശക്തി നമ്മുടെ അഭിമാനത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഉചിതമായ മറുപടി നൽകാൻ കരുത്തുള്ളവരാണ് ഇന്ത്യൻ സൈന്യമെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.
Story Highlights – Army ‘charismatic’ performance boosts national morale; Defense Minister Rajnath Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here