സിഎജി റിപ്പോർട്ട് വിവാദം; മന്ത്രി തോമസ് ഐസക് അവകാശ ലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി

സിഎജി റിപ്പോർട്ട് ചോർച്ച വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക് അവകാശ ലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി. റിപ്പോർട്ട് മറ്റന്നാൾ സഭയിൽവയ്ക്കും.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള കമ്മിറ്റിയുടെ തീരുമാനത്തെ പ്രതിപക്ഷ പ്രതിനിധികൾ എതിർത്തു. സമിതിയിലെ മൂന്ന് പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രതിപക്ഷത്തിൻ്റെ പരാതി സഭയിൽ ചർച്ച ചെയ്യാമെന്നാകും സർക്കാർ നിലപാട്. തോമസ് ഐസക്ക് തന്നെ ഇക്കാര്യം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
സിഎജി റിപ്പോർട്ട് സഭയിൽ വയ്ക്കും മുൻപ് ധനമന്ത്രി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നായിരുന്നു വി.ഡി.സതീശൻ സ്പീക്കർക്ക് നൽകിയ പരാതി. സ്പീക്കർ പരാതി എത്തിക്സ് കമ്മിറ്റിക്ക് കൈമാറി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെയുള്ള പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് കൈമാറിയത്.
Story Highlights – Thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here