ഉമ്മൻചാണ്ടിക്ക് പുതിയ പദവി നൽകിയത് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കാനെന്ന് എ. വിജയരാഘവൻ

ഉമ്മന്‍ ചാണ്ടിക്ക് പുതിയ പദവി നല്‍കിയത് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കാനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. താമരയില്‍ വോട്ട് ചെയ്യിക്കാന്‍ കഴിയുന്നു എന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും കഴിവെന്നും എ.വിജയരാഘവന്‍ കളമശേരിയില്‍ പറഞ്ഞു.
അതേസമയം, ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ പ്രഖ്യാപിച്ചു. പത്ത് പേർ അടങ്ങുന്നതാണ് സമിതി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, താരിഖ് അൻവർ, കെ. മുരളീധരൻ, വി.എം സുധീരൻ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ശശി തരൂർ എന്നിവർ അടങ്ങുന്നതാണ് സമിതി. നിയമസഭാ തെരഞ്ഞെടുപ്പിൽ മേൽനോട്ടം പത്തംഗ സമിതിക്കായിരിക്കും. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
Story Highlights – A vijayaraghavan, Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here