ഡോളര്‍ കടത്ത് കേസ്; സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ട് ഷൈന്‍ എ. ഹക്കിന് കസ്റ്റംസ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ. ഹക്ക് നയതന്ത്ര പ്രതിനിധികളല്ലാത്തവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിരുന്നു.
അറ്റാഷേക്കും കോണ്‍സല്‍ ജനറലിനും മാത്രമാണ് നയതന്ത്ര പരിരക്ഷയുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കേണ്ടത്. എന്നാല്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയ ഖാലിദ് അടക്കമുള്ള ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്ക് ഇയാള്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായി കസ്റ്റംസ് കണ്ടെത്തി. ഈ നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഡോളറുമായി ഖാലിദ് വിദേശത്തേക്ക് കടന്നതെന്നാണ് കസ്റ്റംസ് പറയുന്നത്.
എന്നാല്‍ ഷൈന്‍ ഇന്ന് ഹാജരാക്കുമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല.
Story Highlights – Dollar smuggling case; state protocol officer will be questioned by Customs today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here