ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് വിട്ടു; പറന്നത് ഫ്‌ളോറിഡയിലേക്ക്

ഡൊണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടു. എയര്‍ഫോഴ്‌സ് വണ്ണില്‍ ഫ്‌ളോറിഡയിലേക്ക് യാത്ര തിരിച്ചു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെയാണ് ട്രംപ് വൈറ്റ് ഹൗസ് വിട്ടത്. 152 വര്‍ഷത്തിന് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ ഒരു യുഎസ് പ്രസിഡന്റ് മടങ്ങുന്നത്.
അതേസമയം ഏറ്റവും വലിയ നികുതി കിഴിവ് നല്‍കിയെന്ന് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ ഐക്യം ഊട്ടി ഉറപ്പിച്ചെന്നും ട്രംപ്. കൊവിഡ് വാക്‌സിന്‍ റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ചു. ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ട്രംപിന്റെ വിട വാങ്ങല്‍ പ്രസംഗം.
Read Also : സുലൈമാനി ഡല്‍ഹിയിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഡൊണാള്‍ഡ് ട്രംപ്
വിട വാങ്ങല്‍ പ്രസംഗത്തിലും ചൈന വൈറസ് പരാമര്‍ശം ട്രംപ് നടത്തി. തിരിച്ചുവരുമെന്നും ട്രംപ് സൂചന നല്‍കി. നാല് വര്‍ഷങ്ങള്‍ മഹത്തരം ആയിരുന്നെന്ന് ട്രംപ്. വാഷിംഗ്ടണ്ണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വച്ചാണ് കുടുംബത്തെയും പ്രവര്‍ത്തകരെയും അദ്ദേഹം അഭിവാദ്യം ചെയ്തത്. താന്‍ അവര്‍ക്ക് വേണ്ടി പോരാടുമെന്നും ട്രംപ് വ്യക്തമാക്കി.
Story Highlights – donald trump, joe biden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here