Advertisement

ഫാഷൻ ഗോൾഡ് തട്ടിപ്പ്; ഇഡി ചോദ്യം ചെയ്യൽ തുടരുന്നു

January 20, 2021
1 minute Read
Fashion Gold Scam questioning

മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ ഉൾപ്പെട്ട ഫാഷൻ ഗോൾഡ്‌ തട്ടിപ്പ് കേസിൽ ഇഡി ചോദ്യം ചെയ്യൽ തുടരുന്നു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ അഷറഫിനെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. ഇതാദ്യമായാണ് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ഒരാളെ ഇഡി ചോദ്യം ചെയ്യുന്നത്

ഇന്ന് രാവിലെ ഒമ്പത് മണിയോട് കൂടിയാണ് ഫാഷൻ ഗോൾഡ്‌ ഡയറക്ടർ ബോർഡ് അംഗം അഷറഫ് കോഴിക്കോട്ടെ ഇഡി ഓഫീസിലേക്ക് എത്തിയത്. നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ഒന്നരമാസം മുൻപ് ഇഡി കാസർഗോഡ് എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകളാണ് സംഘം അന്വേഷിക്കുന്നത്.

കേസിൽ 22 പേർക്ക് ഇഡി നേരത്ത നോട്ടീസ് നൽകിയിരുന്നു. എന്നാൽ മാനേജിങ്‌ ഡയറക്ടർ പൂക്കോയ തങ്ങൾ ഉൾപ്പെടെ പലരും നോട്ടീസ് കൈപ്പറ്റാതെ തിരിച്ചയച്ചിരുന്നു. ഇവർക്ക് വീണ്ടും നോട്ടീസ് നൽകിയേക്കും.

അഷ്റഫിനെ ചോദ്യം ചെയ്യുന്നതോടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായേക്കുമെന്നാണ് കണക്കുകൂട്ടൽ. കോടതി അനുമതിയോടെ എംസി കമറുദ്ദീൻ എംഎൽഎയെ ചോദ്യം ചെയ്യാനും ഇഡി ഒരുങ്ങുന്നുണ്ട്.

Story Highlights – Fashion Gold Scam; ED questioning continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top