അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം; കേന്ദ്ര ധനകാര്യ സെക്രട്ടറിയ്ക്ക് മറുപടി നൽകി കസ്റ്റംസ്

ചോദ്യം ചെയ്യലിനിടെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറോട് അപമര്യാദയായി പെരുമാറിയ ആരോപണത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയ്ക്ക് മറുപടി നൽകി കസ്റ്റംസ്. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആരോപണമെന്നാണ് കസ്റ്റംസിന്റെ വിശദീകരണം. ചോദ്യം ചെയ്യൽ പൂർണമായി ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ വസ്തുത മനസിലാക്കാൻ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കാമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ധനകാര്യമന്ത്രി ഇതുസംബന്ധിച്ചുള്ള വിശദീകരണം കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറായ ഹരികൃഷ്ണനോട് കസ്റ്റംസ് മോശമായി പെരുമാറിയെന്നാണ് സർക്കാറിന്റെ ആരോപണം. എന്നാൽ, ചോദ്യം ചെയ്യൽ ദൃശ്യങ്ങൾ പൂർണമായും ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നും ആ ദൃശ്യങ്ങൾ നൽകാമെന്നും കസ്റ്റംസ് പറയുന്നു.
കേസിന്റെ മുന്നോട്ട് പോക്കിന് അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായിരുന്നു. അദ്ദേഹത്തോട് ആരും മോശമായി പെരുമാറിയിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ സലിൽ നൽകിയ വിശദീകരണം പിന്നീട് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത്ത് കുമാർ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.
Story Highlights – Allegation of misconduct against an Assistant Protocol Officer; Customs in reply to the Union Finance Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here