ഗുജറാത്തിലും രാജസ്ഥാനിലും പ്രാദേശിക ബിജെപി- കോണ്‍ഗ്രസ് കൂട്ടായ്മ; വിവാദം

ഗുജറാത്തിലും രാജസ്ഥാനിലും എതാനും ജില്ലകളില്‍ ഉണ്ടാക്കിയ ബിജെപി – കോണ്‍ഗ്രസ് കൂട്ടായ്മയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ദേശീയ തലത്തിലും സജീവ ചര്‍ച്ച. പ്രാദേശിക പാര്‍ട്ടിയായ ഭാരതിയ ട്രൈബല്‍ പാര്‍ട്ടിയെന്ന ബി.ടി.പിയുടെ മുന്നേറ്റം തടയാനാണ് ഇരുപാര്‍ട്ടികളും കൈകോര്‍ത്തത്. ബിജെപി – കോണ്‍ഗ്രസ് കൂട്ടായ്മ പ്രാദേശിക തീരുമാനമാണെന്ന് ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളുടെയും ദേശീയ നേതൃത്വം പറയുന്നു. ദേശീയ നേതൃത്വത്തിന്റെ അറിവോടെ ആണ് കൂട്ടായ്മ എന്നാണ് ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വങ്ങള്‍ പറയുന്നത്.
2017 ല്‍ മാത്രം രൂപീകരിക്കപ്പെട്ട ബി.ടി.പി രാജസ്ഥാന്‍ – ഗുജറാത്ത് അതിര്‍ത്തി ജില്ലകളില്‍ വലിയ മുന്നേറ്റമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തി വരുന്നത്. ഇപ്പോള്‍ പൂര്‍ത്തിയായ രാജസ്ഥാനിലെ ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ച് പലയിടത്തും ബി.ടി.പി അധികാരം നേടി. ഡൂംഗര്‍പൂര്‍ ജില്ലാ പരിഷത്ത് ഉള്‍പ്പെടെ എതാനും ഇടങ്ങളില്‍ എറ്റവും വലിയ ഒറ്റകക്ഷിയും പാര്‍ട്ടി ആണ്. ഇവിടെ കോണ്‍ഗ്രസ് പിന്തുണ ഉറപ്പാക്കി ഭരണത്തിലേറാന്‍ ബി.ടി.പി ശ്രമിക്കുന്നതിനിടെ ആണ് ബിജെപിയും കോണ്‍ഗ്രസും കൈകൊര്‍ത്തത്.
Read Also : പുല്‍വാമ ഭീകരാക്രമണം; മഹാരാഷ്ട്രയില്‍ പാക്കിസ്ഥാന്‍റെ ദേശീയ പതാക കത്തിച്ച് ബിജെപി-ശിവസേന പ്രവര്‍ത്തകര്‍
ഡുംഗന്‍പൂരിലെ ആകെയുള്ള 27 സീറ്റുകളില്‍ 13 സീറ്റുകള്‍ നേടിയ ബി.ടി.പിയെ പ്രതിപക്ഷത്തിരുത്താന്‍ ആറ് സീറ്റ് നേടിയ കോണ്‍ഗ്രസ് എട്ട് സീറ്റ് നേടിയ ബിജെപിയെ പിന്തുണച്ചു. ബിജെപി പ്രതിനിധി സൂര്യ അഹാരയാണ് കോണ്‍ഗ്രസ് പിന്തുണയോടെ ജില്ലാ പ്രമുഖ് ആയത്. സംഭവം പ്രാദേശിക വിഷമമാണെന്നാണ് കോണ്‍ഗ്രസ് – ബിജെപി ദേശീയ നേത്യത്വങ്ങളുടെ പ്രതികരണം. എന്നാല്‍ കൂടിച്ചേരല്‍ ഉന്നത നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണെന്ന് കോണ്‍ഗ്രസ്- ബിജെപി പ്രാദേശിക നേതൃത്വങ്ങള്‍ വ്യക്തമാക്കി.
മേഖലയിലെ എല്ലാ ജില്ലയിലും ഇരുപാര്‍ട്ടികളും ഒത്ത് ചേര്‍ന്ന് ബി.ടി.പി യെ നേരിടാനാണ് നിര്‍ദേശം എന്നും അവര്‍ വ്യക്തമാക്കി. ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് 2017ല്‍ അഹമ്മദ് പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവും നിര്‍ണായകമായത് ബിടിപിയുടെ രണ്ട് എംഎല്‍എമാരുടെ വോട്ടായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി രാജിവച്ചപ്പോള്‍ സഹായിച്ച ബി.ടി.പി. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് സൃഷ്ടിച്ച ആഭ്യന്തര കലാപത്തിന്റെ സമയത്ത് അശോക് ഗെഹ്‌ലോട്ടിനൊപ്പം ഉറച്ചു നിന്നു. കോണ്‍ഗ്രസ് തങ്ങളെ ചതിച്ചതായും ബിജെപിയുടെ ബി ടീമായി മാറിയെന്നും ബി.ടി.പി. കുറ്റപ്പെടുത്തി.
Story Highlights – congress, bjp, gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here