ശീതകാല പച്ചക്കറികള്‍ വീട്ടുമുറ്റത്ത്; മാതൃകയായി വൈദിക കര്‍ഷകന്‍

മിശ്ര കൃഷിയില്‍ അനുകരണീയമായ മാതൃകയൊരുക്കി ഒരു വൈദിക കര്‍ഷകന്‍. ശീതകാല പച്ചക്കറികള്‍ അടക്കം സ്വന്തം വീട്ടുമുറ്റത്ത് ഒരുക്കിയാണ് പത്തനംതിട്ട അടൂര്‍ കിളിവയലില്‍ സ്വദേശിയായ ജോജി കെ ജോയ് വൈദിക വൃത്തിക്കൊപ്പം കാര്‍ഷിക ജീവിതവും മുന്നോട്ടു കൊണ്ടുപോകുന്നത്. കൂടല്‍ സെന്റ് മേരീസ് പള്ളിയിലെ വൈദികനാണ് ഇദ്ദേഹം.
വിദേശികളും സ്വദേശികളുമായ പൂക്കളാല്‍ നിറഞ്ഞ വീട്ട് മുറ്റവും പുരയിടത്തില്‍ എങ്ങും പച്ചപ്പും തണലുമാണ് ഊ വൈദികന്‍റെ നേതൃത്വത്തില്‍ ഒരുക്കിയത്. കൂട്ടത്തില്‍ ചെറിയ മൂന്ന് കൃത്രിമ കുളങ്ങളും അതില്‍ നിറയെ മീനുകളുമുണ്ട്. ഇങ്ങനെ മിശ്രകൃഷിയുടെ എല്ലാ മേന്മകളും ഉപയോഗപ്പെടുത്തിയാണ് ജോജി അച്ചന്റെ ജൈവ കൃഷി.
Read Also : കടമെടുത്ത് ഉള്ളി കൃഷിചെയ്ത കര്‍ഷകന്‍ ഇന്ന് കോടീശ്വരന്‍
പത്തനംതിട്ട അടൂര്‍ കിളിവയലില്‍ പുത്തന്‍വീട്ടില്‍ എത്തിയാല്‍ കാണാന്‍ കഴിയുക ശീതകാലത്തെ സമ്മിശ്ര കൃഷി രീതിയുടെ വേറിട്ട കാഴ്ചകളാണ്. ശീത കാല പച്ചക്കറികളായ കോളി ഫ്ളവര്‍, കാബേജ്, കാരറ്റ്, തുടങ്ങിയവയാണ് കൃഷിയിടത്തിലെ ഇപ്പോഴത്തെ താരങ്ങള്‍. വീടിന് ചുറ്റുമുള്ള 20 സെന്റ് സ്ഥലത്ത് പയര്‍, വെണ്ട, പാവല്‍, വഴുതന തുടങ്ങി ഫലവൃക്ഷങ്ങളായ റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍, മില്‍ക്ക് ഫ്രൂട്ട്, വ്യത്യസ്ത നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട് തുടങ്ങിയവ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. പള്ളിയിലെ വൈദിക വൃത്തിക്ക് ശേഷം രാവിലെയും വൈകിട്ടും കിട്ടുന്ന ഒഴിവുസമയങ്ങളിലാണ് കൃഷിപണികളേറെയും നടത്തുന്നത്.
ഇതിനു പുറമേ, മത്സ്യം, കോഴി തുടങ്ങിയ കൃഷിയിലും ഒരു കൈ നോക്കുന്നുണ്ട്. പ്രത്യേകം ടാങ്ക് നിര്‍മിച്ച് വെള്ളം പാഴാക്കാതെ ക്രമീകരിച്ചാണ് മത്സ്യകൃഷി. ജോജിക്കൊപ്പം അമ്മയും ഭാര്യയും മകളും അടക്കം കൃഷിയിടത്തിലെ വേറിട്ട പരീക്ഷണങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്.
Story Highlights – farming
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here