Advertisement

പരാതി പരിഹാര അദാലത്ത് എല്ലാ ജില്ലകളിലും; ഒന്നില്‍ അധികം മന്ത്രിമാര്‍ പങ്കെടുക്കും

January 22, 2021
1 minute Read

തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിമാര്‍ അദാലത്തുമായി ജില്ലകളിലേക്ക്. മുഖ്യമന്ത്രി ഒഴികെയുള്ള എല്ലാ മന്ത്രിമാരും പരാതി പരിഹാര അദാലത്തില്‍ പങ്കെടുക്കും. ഫെബ്രുവരി ഒന്നിന് അദാലത്തുകള്‍ക്ക് തുടക്കമാകും.

പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിച്ച് പരിഹാരമുണ്ടാക്കാനാണ് എല്ലാ ജില്ലകളിലും അദാലത്ത് സംഘടിപ്പിക്കുന്നത്. ഒരു ജില്ലയില്‍ ഒന്നിലധികം മന്ത്രിമാര്‍ പങ്കെടുക്കും. ഒരു ജില്ലയില്‍ വിവിധ തീയതികളിലായി മൂന്നു അദാലത്തുകളാണ് സംഘടിപ്പിക്കുക.

Read Also : റെക്കോർ‍ഡ് വേ​ഗത്തിൽ പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണ പദ്ധതി; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

ഫെബ്രുവരി ഒന്നിന് കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അദാലത്തിന് തുടക്കമാകുക. 18ന് അദാലത്ത് പൂര്‍ത്തിയാകും. ബ്ലോക്ക് തലത്തില്‍ പൊതുജനങ്ങളില്‍ നിന്നും പരാതി നേരിട്ട് കേട്ട് പരാതികള്‍ പരിഹരിക്കുന്നതിനും നടപടിയെടുക്കും.

പരാതി പരിഹാര അദാലത്തുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താന്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ അദാലത്ത് ഏകോപിപ്പിക്കുന്നതിനും പരാതികള്‍ മുന്‍കൂട്ടി അദാലത്തിന്റെ പരിഗണനയ്ക്ക് ലഭ്യമാക്കുന്നതിനും ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പരാതി അതാത് ദിവസങ്ങളില്‍ തന്നെ തീര്‍പ്പാകുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനാണ് 14 വകുപ്പ് സെക്രട്ടറിമാരെ നിയോഗിച്ചത്. ഇവരും അദാലത്തില്‍ പങ്കെടുക്കും.

Story Highlights – assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top