നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കാർഷിക പുരോഗമന സമിതി

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാനൊരുങ്ങി കാർഷിക പുരോഗമന സമിതി. സംസ്ഥാനത്ത് സംഘടനയ്ക്ക് സ്വാധീനമുള്ള 15 ഓളം സീറ്റുകളിലാണ് മത്സരിക്കാൻ തയ്യാറെടുക്കുന്നത്. ഈ മാസം 26ന് തൊടുപുഴയിൽ നടക്കുന്ന സംസ്ഥാനസമിതിയിൽ ഇതു സംബന്ധിച്ച് തീരുമാനമാകും.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ ഒരു ഡസനിലേറെ സീറ്റുകളിൽ മത്സരിച്ച കാർഷിക പുരോഗമന സമിതിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനതലത്തിൽ തന്നെ മത്സര രംഗത്തേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നത്. സമിതിക്ക് സ്വാധീനമുള്ള 15 മണ്ഡലങ്ങളിൽ മത്സരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് 26ന് തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന സമിതയിൽ അന്തിമതീരുമാനമാകും. വയനാട്, ഇടുക്കി, കോഴിക്കോട് അടക്കമുള്ള ജില്ലകളിലെ മണ്ഡലങ്ങളിലായിരിക്കും സമിതി മത്സരിക്കുക.
കർഷകരുടെ പ്രശ്‌നങ്ങൾ പ്രാദേശികമായി ഉയർത്തിക്കൊണ്ടുവരികയും അതിന് പരിഹാരം കാണുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കാർഷിക പുരോഗമന സമിതി ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പിൽ 16 ഇടങ്ങളിൽ വയനാട് ജില്ലയിൽ മത്സരിച്ചിരുന്നു. പലയിടങ്ങളിലും നിർണായകമാകാനും സമിതിക്ക് സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാനായി ആലോചിക്കുന്നത്.
Story Highlights – Agrarian Progressive Committee ready to contest Assembly elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here