സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ

സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ എം പി. പുലി വരുന്നേ പുലി എന്നത് ഓർമ്മപ്പെടുത്തുന്ന തരത്തിലാണ് സോളാർ കേസിൽ പിണറായി സർക്കാരിന്റെ നടപടി. തെരഞ്ഞെടുപ്പുകളിൽ കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണ്. പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാളെ മുൻ നിർത്തി സർക്കാർ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും പ്രതീക്ഷിച്ചു നിൽക്കുന്ന സമയത്ത് സി. ബി. ഐ. അന്വേഷണം പ്രഖ്യാപിച്ചത് സ്വർണ്ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതാവും ഉൾപ്പടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ നിന്നു ഒളിച്ചോടാൻ വേണ്ടിയുള്ള രാഷ്ട്രീയ പാപ്പരത്തമാണെന്നും ഹൈബി ഈഡൻ പ്രസ്താവനയിൽ ആരോപിച്ചു.
Story Highlights – Hibi Eden said that leaving the solar case to the CBI was politically motivated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here