അതിർത്തിയിൽ സേനാ പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ

അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തിന് ചൈനയുമായി ധാരണയായെന്ന് കരസേന. ഇന്ത്യ-ചൈന ചര്‍ച്ച ഫലപ്രദമായെന്ന് കേന്ദ്രസേന അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചര്‍ച്ച അവസാനിച്ചത്.
ഇന്നലെ രാവിലെ 10 മണി മുതല്‍ ഇന്ന് പുലര്‍ച്ചെ രണ്ടര വരെയായിരുന്നു ചര്‍ച്ച. പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാനാണ് ധാരണം. സമ്പൂര്‍ണ പിന്മാറ്റമല്ല ഉദ്ദേശിക്കുന്നതെന്നും ഇരു പക്ഷത്തെയും മുന്‍നിര സംഘങ്ങള്‍ അവര്‍ നില്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് പിന്മാറുക എന്നതാണ് ചര്‍ച്ചയിലെ ധാരണയെന്നും കരസേനാ വൃത്തങ്ങൾ അറിയിച്ചു. സമ്പൂര്‍ണ പിന്മാറ്റത്തിലേക്ക് പോകുംമുമ്പ് ഒരു തവണ കൂടി കമാന്‍ഡര്‍ തല ചര്‍ച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Story Highlights – India China army commanders talks on border dispute positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here