സുരാജും പൃഥ്വിയും നേർക്കുനേർ; ജനഗണമന പ്രമോ വിഡിയോ വൈറൽ

ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും ഒന്നിക്കുന്ന ജനഗണമന എന്ന ചിത്രത്തിൻ്റെ പ്രമോ വിഡിയോ വൈറൽ. രണ്ടര മിനിട്ട് ദൈർഘ്യമുള്ള പ്രമോ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ വച്ച് പൃഥ്വിരാജിൻ്റെ കഥാപാത്രത്തെ സുരാജിൻ്റെ കഥാപാത്രം ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് പ്രമോയിലുള്ളത്. പ്രമോ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Read Also : ‘ഇരമ്പം’; അഞ്ചാംപാതിരയ്ക്ക് ശേഷം മറ്റൊരു ത്രില്ലർ
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പൃഥ്വിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്യാനായി എത്തിച്ചിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റമാണ്, കുടുങ്ങും എന്ന് സുരാജിൻ്റെ കഥാപാത്രം പറയുമ്പോൾ താൻ ഊരിപ്പോരും എന്നാണ് പൃഥ്വിരാജിൻ്റെ കഥാപാത്രം പറയുന്നത്. ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ് എന്നും കഥാപാത്രം പറയുന്നുണ്ട്.
ക്വീൻ എന്ന സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണി അണിയിച്ചൊരുക്കുന്ന സിനിമയുടെ റിലീസ് തിയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഷരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം സുദീപ് ഇളമൺ. സംഗീതം ജേക്സ് ബിജോയ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Story Highlights – janaganamana malayalam movie promo video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here