Advertisement

വി. കെ ശശികല ജയിൽ മോചിതയായി

January 27, 2021
1 minute Read

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവുമായ വി.കെ. ശശികല ജയിൽ മോചിതയായി. കൊവിഡ് ബാധിതയായതിനാൽ ചികിത്സ പൂർത്തിയാക്കിയതിന് ശേഷമേ ശശികല ചെന്നൈയിലേയ്ക്ക് തിരിക്കുകയുള്ളൂ.

അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട്,1442 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ശശികല മോചിതയായത്. പരപ്പന അഗ്രഹാര ജയിൽ അധികൃതർ ശശികല ചികിത്സയിൽ കഴിയുന്ന ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മോചന ഉത്തരവ് കൈമാറി. കൊവിഡ് വാര്‍ഡില്‍ ശശികലയ്ക്ക് നല്‍കി വന്നിരുന്ന പൊലീസ് കാവൽ പിന്‍വലിച്ചു. ശശികലയുടെ വസ്ത്രങ്ങള്‍ അടക്കമുള്ളവ ബന്ധുക്കള്‍ക്ക് കൈമാറി.

Story Highlights – VK Sasikala released from prison

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top