Advertisement

എല്‍ഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്ത തള്ളി അനൂപ് ജേക്കബ്

January 29, 2021
2 minutes Read

എല്‍ഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്ത തള്ളി അനൂപ് ജേക്കബ്. സ്‌കറിയാ തോമസ് ജേക്കബ് ഗ്രൂപ്പിനെ കുറിച്ച് ആവലാതിപ്പെടേണ്ടതില്ലെന്നും അനൂപ് ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു. യുഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സ്‌കറിയാ തോമസിന്റെ പാര്‍ട്ടിയുമായി ലയിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അനൂപ് ജേക്കബ് എംഎല്‍എ തന്നെ ഇതിനെതിരെ രംഗത്തെത്തിയത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോകാന്‍ ആലോചിക്കുന്നില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു.

പിറവം, പെരുമ്പാവൂര്‍ സീറ്റുകള്‍ക്ക് പുറമേ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൂടി ഒരു സീറ്റ് വാഗ്ദാനം ചെയ്തു അനൂപ് ജേക്കബിനെ മുന്നണിയിലേക്ക് കൊണ്ടുവരാനായിരുന്നു സ്‌കറിയാ തോമസിന്റെ നീക്കം.

Story Highlights – Anoop Jacob rejects news that he is going to LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top