Advertisement

ഇന്ദിരാഗാന്ധിയായി കങ്കണ; ചിത്രം പൊളിറ്റിക്കൽ ഡ്രാമ

January 29, 2021
2 minutes Read
Kangana Ranaut Indira Gandhi

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത്. പൊളിറ്റിക്കൽ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് സായ് കബീറാണ്. കങ്കണയുടെ നിർമ്മാണക്കമ്പനിയായ മണികർണിക പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം ഒരു ബയോപിക് ആയിരിക്കില്ല എന്ന് താരം ട്വിറ്ററിൽ കുറിച്ചു.

‘ഞങ്ങൾ ഒരു സിനിമയുടെ പണിപ്പുരയിലാണ്. തിരക്കഥ അവസാന ഘട്ടത്തിലാണ്. ഇത് ഇന്ദിരാഗാന്ധിയുടെ ബയോപിക് അല്ല, പൊളിറ്റിക്കൽ ഡ്രാമയാണ്. ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകൾ മനസ്സിലാക്കാൻ എൻ്റെ തലമുറയെ ചിത്രം സഹായിക്കും. നിരവധി മികച്ച താരങ്ങൾ സിനിമയുടെ ഭാഗമാവും. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നേതാവിനെ അവതരിപ്പിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ചിത്രം ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.’- വാർത്താകുറിപ്പിലൂടെ കങ്കണ അറിയിച്ചു. ഏത് പുസ്തകമാണ് അതെന്ന് താരം വ്യക്തമാക്കിയില്ല.

ചിത്രത്തിനായി നടത്തിയ ഫോട്ടോഷൂട്ടും കങ്കണ പുറത്തുവിട്ടു. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.

Story Highlights – Kangana Ranaut to play former Prime Minister Indira Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top