Advertisement

പതിനൊന്നാം ശമ്പളക്കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും; കുറഞ്ഞ അടിസ്ഥാന ശമ്പളം 24,000 രൂപ

January 29, 2021
2 minutes Read

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പതിനൊന്നാം ശമ്പളക്കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 – 24,000 രൂപയായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയായിരുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശം പതിവു പോലെ ഉണ്ടാകും.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് താങ്ങാവുന്ന വര്‍ധനയേ ശുപാര്‍ശ ചെയ്യാവൂ എന്ന് കമ്മീഷനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അധ്യാപകരുടെ ശമ്പള പരിഷ്‌കരണ ശുപാര്‍ശ പിന്നീടായിരിക്കും സമര്‍പ്പിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ കുടുങ്ങാതിരിക്കാനുള്ള നടപടികളാവും സര്‍ക്കാര്‍ സ്വീകരിക്കുക. റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.മോഹന്‍ദാസ് അധ്യക്ഷനായും, അഡ്വ. അശോക് മാമന്‍ ചെറിയാന്‍, പ്രൊഫ. എം.കെ.സുകുമാരന്‍ നായര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

Story Highlights – report of the 11th Pay Commission will be handed over to the Chief Minister today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top