കളമശ്ശേരി സീറ്റിന്റെ കാര്യത്തിൽ ഇബ്രാഹിം കുഞ്ഞിനെ തള്ളാതെ കെപിഎ മജീദ്

കളമശ്ശേരി സീറ്റിന്റെ കാര്യത്തിൽ ഇബ്രാഹിം കുഞ്ഞിനെ തള്ളാതെ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. കേസുകളുള്ള എംഎൽഎമാരെ മാറ്റി നിർത്തുന്നതിനെ കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മജീദ് പറഞ്ഞു. സ്വയം പ്രഖ്യാപിത സ്ഥാനാർഥികളെ അംഗീകരിക്കാൻ സാധിക്കിലെന്നും മജീദ് കൂട്ടിച്ചേർത്തു.
അതിനിടെ സിപിഐഎമ്മിനെയും മജീദ് രൂക്ഷമായി വിമർശിച്ചു. ഉത്തരേന്ത്യയിൽ ബിജെപി പയറ്റിയ വർഗീയ ദ്രുവീകരണമാണ് ഇപ്പോൾ സിപിഐഎം കേരളത്തിൽ പയറ്റുന്നത്.
ന്യൂനപക്ഷ മതവിഭാഗങ്ങളെ തമ്മിൽ തെറ്റിക്കാൻ സിപിഐഎം ബോധ്പൂർവം ശ്രമിക്കുന്നുവെന്നും വികസന പ്രവർത്തനങ്ങൾ എടുത്ത് പറയാൻ ഇല്ലാത്തതുകൊണ്ടാണ് ബിജെപിയും സിപിഐഎമ്മും ഇത്തരം വിഷയങ്ങൾ പ്രചരിപ്പിക്കുന്നതെന്നും മജീദ് പറഞ്ഞു. ഒരിക്കലും സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് ഇത് ഉണ്ടാകാൻ പാടില്ലെന്നും മജീദ് കൂട്ടിച്ചേർത്തു
Story Highlights – kpa majeed, ibrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here