Advertisement

കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ മാധ്യമ വിലക്ക്

January 30, 2021
1 minute Read

കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ വിലക്കി ഡല്‍ഹി പൊലീസ്. സമര പന്തലിന് രണ്ട് കിലോമീറ്റര്‍ അകലെ മാധ്യമങ്ങളെ പൊലീസ് തടഞ്ഞു. പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു.

പൊലീസ് ബാരിക്കേഡുകള്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങളെ തടയുന്നതെന്നാണ് പൊലീസ് അറിയിച്ചത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ പ്രക്ഷോഭ സ്ഥലത്ത് നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കാത്തെ സ്ഥിതിയാണ്.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക നേതാക്കള്‍ ഉപവസിക്കുകയാണ്. വൈകിട്ട് അഞ്ച് വരെയാണ് നിരാഹാര സത്യഗ്രഹം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷകര്‍ സദ്ഭാവന ദിനമായാണ് ആചരിക്കുന്നത്. സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അതീവജാഗ്രത തുടരുകയാണ്. സിംഗു അടക്കം മേഖലകളില്‍ സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

Story Highlights – Media ban in Singhu border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top