Advertisement

ഈന്തപ്പഴം ഇറക്കുമതി: സർക്കാരിന് അന്വേഷണ വിവരങ്ങൾ കൈമാറാനാകില്ലെന്ന നിലപാടിൽ കസ്റ്റംസ്

January 31, 2021
1 minute Read

നയതന്ത്ര ചാനലിലൂടെ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിൽ സർക്കാരിന് അന്വേഷണ വിവരങ്ങൾ കൈമാറാനാകില്ലെന്ന നിലപാടിൽ കസ്റ്റംസ്.
അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ നൽകിയ വിവരാവകാശം പരിശോധിച്ച ശേഷം മറുപടി നൽകാനും കസ്റ്റംസ് തീരുമാനിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ എ പി രാജീവൻ കസ്റ്റംസിന് വിവരാവകാശം നൽകിയത്. ആറ് ചോദ്യങ്ങളായിരുന്നു പ്രധാനമായും വിവരാവകാശത്തിൽ ഉണ്ടായിരുന്നത്. ഈ ചോദ്യങ്ങളിൽ ചിലത് അന്വേഷണത്തെ സംബന്ധിച്ച് ഉള്ളതായിരുന്നു. അന്വേഷണത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നാണ് കസ്റ്റംസ് തീരുമാനം. മാത്രമല്ല വിവരാകാശ നിയമം അനുസരിച്ച് സർക്കാറിലെ അധികാരസ്ഥാനത്തിരിക്കുന്ന ഒരാൾക്ക് മറ്റൊരു അധികാര സ്ഥാനത്തിരിക്കുന്ന ആളോട് വിവരങ്ങൾ തേടാൻ തടസം ഉണ്ടെന്നും കസ്റ്റംസ് അറിയിക്കും. കൂടാതെ കസ്റ്റംസിന് അന്വേഷണം സംബന്ധിച്ചുള്ള കാര്യങ്ങൾ രഹസ്യമായി വയ്ക്കാനുള്ള അധികാരമുണ്ടെന്നും മറുപടി നൽകും. വിവരാവകാശം പരിശോധിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള മറുപടി നൽകുക. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണായുധം ആക്കാനാണ് കസ്റ്റംസിൽ നിന്ന് സർക്കാർ മറുപടി തേടുന്നത് എന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.

Story Highlights – Customs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top