സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

സൂപ്പർ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ശങ്കർ സംവിധാനം ചെയ്ത എന്തിരൻ എന്ന സിനിമ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. 2010ൽ പുറത്തിറങ്ങിയ ചിത്രം ജിഗുബ എന്ന തൻ്റെ ചെറുകഥ കോപ്പിയടിച്ചതാണെന്ന അരുൺ തമിഴ്നാടൻ്റെ പരാതിയിന്മേൽ പലതവണ ശങ്കറിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അപ്പോഴൊന്നും ശങ്കർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാരണ്ട് പുറപ്പെടുവിച്ചത്.
1996ൽ താൻ പ്രസിദ്ധീകരിച്ച ജിഗുബ എന്ന കഥ കോപ്പിയടിച്ചാണ് ശങ്കർ എന്തിരൻ സിനിമ ഉണ്ടാക്കിയതെന്നായിരുന്നു അരുണിൻ്റെ പരാതി. 2007ൽ ധിക് ധിക് ദീപിക ദീപിക എന്ന പേരിൽ ഈ കഥ ഒരു നോവൽ രൂപത്തിൽ വീണ്ടും പ്രസിദ്ധീകരിച്ചു. എന്തിരൻ സിനിമ റിലീസായതിനു പിന്നാലെ തൻ്റെ ഈ കഥ കോപ്പിയടിച്ചാണ് സിനിമ ഉണ്ടാക്കിയതെന്ന് അരുൺ കേസ് നൽകുകയായിരുന്നു. വർഷങ്ങളായി ഈ കേസ് നടക്കുകയാണ്.
2010 ഒക്ടോബർ ഒന്നിനാണ് എന്തിരൻ റിലീസായത്. ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും രണ്ട് ദേശീയ പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കിയിരുന്നു. ഹിന്ദിയിലേക്കും തെലുങ്കിലേക്കും സിനിമ ഡബ് ചെയ്തിരുന്നു. നായകനായും വില്ലനായും രജനികാന്ത് വേഷമിട്ട ചിത്രത്തിൽ ഐശ്വര്യ റായ് ആണ് നായിക ആയി വേഷമിട്ടത്.
Story Highlights – Non-bailable warrant for director Shankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here