ക്ഷേത്ര വളപ്പിൽ പൊങ്കാല ഇടാൻ അനുമതി ഇല്ല; ആറ്റുകാൽ പൊങ്കാലയ്ക്ക് കൂടുതൽ നിയന്ത്രണം

ആറ്റുകാൽ പൊങ്കാലയ്ക്ക് കൂടുതൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ. ഭക്തർക്ക് ക്ഷേത്ര വളപ്പിൽ പൊങ്കാല ഇടാൻ അനുമതി ഇല്ല. ക്ഷേത്ര ട്രസ്റ്റിന്റെതാണ് തീരുമാനം.
ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമായിരിക്കും പൊങ്കാലയിടുക. ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്ന് ട്രസ്റ്റ് നിർദേശിച്ചു. എന്നാൽ പൊങ്കാല ദിവസം പ്രോട്ടോക്കോൾ അനുസരിച്ച് ദർശനത്തിന് അനുമതി ഉണ്ട്.
കഴിഞ്ഞ ദിവസമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആറ്റുകാൽ പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകുന്നത്. ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര കോമ്പൗണ്ടിലേക്കുള്ള പ്രവേശനം. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവദിക്കില്ല.
ഗ്രീന്‍ പ്രോട്ടോക്കോളും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കും. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Story Highlights – attukal pongala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here