ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് സോമദാസ്. കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കരോഗവും കണ്ടെത്തി. കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് ശ്രദ്ധേയനായത്. ഐഡിയ സ്റ്റാർ സിംഗർ, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ പങ്കെടുത്തു. അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫക്ട് തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. ഗാനമേളകളിലും നിറസാന്നിധ്യമായിരുന്നു സോമദാസ്.
Story Highlights – Somadas chathanoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here