Advertisement

ഐപിഎൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് ചേതേശ്വർ പൂജാര

February 1, 2021
2 minutes Read
Cheteshwar Pujara wishes IPL

ഐപിഎലിൽ ഭാഗമാവാൻ ആഗ്രഹമുണ്ടെന്ന് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. അവസരം ലഭിച്ചാൽ നല്ല പ്രകടനം നടത്താൻ സാധിക്കുമെന്നും പൂജാര പറഞ്ഞു. കഴിഞ്ഞ 6 സീസണുകളിൽ അദ്ദേഹം ഐപിഎലിൽ കളിച്ചിട്ടില്ല. പലതവണ ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നു എങ്കിലും ആരും ടീമിൽ എടുത്തിരുന്നില്ല.

Read Also : ഇന്ത്യക്ക് വേണ്ടി ഏകദിനം കളിക്കാൻ ആഗ്രഹമുണ്ട്: ചേതേശ്വർ പൂജാര

2014ലാണ് പൂജാര അവസാനമായി ഐപിഎൽ കളിച്ചത്. കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടി മുംബൈ ഇന്ത്യൻസിനെതിരെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അദ്ദേഹം 18 പന്തുകളിൽ 19 റൺസെടുത്ത് പുറത്താവുകയായിരുന്നു. 2010ൽ കൊൽക്കത്ത നൈറ്റ് റൈഡേസ്ഴ്സിനു വേണ്ടി ഐപിഎൽ കരിയർ ആരംഭിച്ച പൂജാര റോയൽ ചലഞ്ചേഴ്സിൽ മൂന്ന് സീസൺ കളിച്ചു. 2014ൽ കിംഗ്സ് ഇലവൻ പഞ്ചാബിൽ കളിച്ച താരത്തെ ആ സീസണു ശേഷം ഫ്രാഞ്ചൈസി റിലീസ് ചെയ്യുകയായിരുന്നു. അതിനു ശേഷം പൂജാര ഐപിഎൽ കളിച്ചിട്ടില്ല.

​ഇന്ത്യക്ക് വേണ്ടി ഏകദിനങ്ങൾ പാഡണിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സ്‌പോർട്‌സ് ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ബോറിയ മജുംദാറിനോട് സംസാരിക്കുന്നതിനിടെയാണ് പൂജാരയുടെ വെളിപ്പെടുത്തൽ. ഏകദിനത്തിൽ കളിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് അതിൽ സംശയമൊന്നും വേണ്ടെന്നായിരുന്നു പൂജാരയുടെ മറുപടി.

Story Highlights – Cheteshwar Pujara wishes to take part in the IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top