ദക്ഷിണാഫ്രിക്കൻ ടീം എത്തും; ടി-20 ലോകകപ്പിനു ശേഷം ആദ്യമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കളത്തിൽ

ടി-20 ലോകകപ്പിനു ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി കളത്തിലിറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇവിടെ വച്ച് നടക്കുന്ന പരമ്പരയിലൂടെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിനും തുടക്കമാവുക. അടുത്ത മാസമാണ് പരമ്പര. അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടി-20കളും പരമ്പരയിൽ ഉണ്ടാവും. തീയതികളും വേദികളും പിന്നീട് അറിയിക്കും.
കൊവിഡ് പശ്ചാത്തലത്തിൽ ക്വാറൻ്റീനും ബയോ ബബിൾ സംവിധാനങ്ങളുമൊക്കെ ഒരുക്കേണ്ടതിനാൽ വേദികൾ ചുരുക്കിയാവും മത്സരങ്ങൾ നടക്കുക. ഒരു സ്ഥലത്ത് തന്നെ മത്സരങ്ങൾ നടത്താനാവും ബിസിസിഐ ശ്രമിക്കുക. നിലവിൽ ദക്ഷിണാഫ്രിക്കൻ ടീം പാകിസ്താനെതിരെ കളിക്കുകയാണ്, ഫെബ്രുവരി മൂന്നിനാണ് ഈ പരമ്പര അവസാനിക്കുക. അതിനു ശേഷം ഇരു ക്രിക്കറ്റ് ബോർഡുകളും വിവരം ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന.
Read Also : മൊട്ടേര ടെസ്റ്റുകളിൽ കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്
അതേസമയം, ഇന്ത്യൻ ടീം അംഗങ്ങൾ വനിതാ ഐപിഎൽ കളിച്ചിരുന്നു. ഐപിഎൽ നോക്കൗട്ട് മത്സരങ്ങൾക്കിടെ ഷാർജയിൽ വെച്ച് നടന്ന മത്സരങ്ങളിലാണ് ഇന്ത്യൻ ടീം അംഗങ്ങൾ കളത്തിലിറങ്ങിയത്.
വനിതകളുടെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റ് ഫെബ്രുവരി 18 മുതൽ ആരംഭിക്കും എന്ന് ബിസിസിഐ അറിയിച്ചിരുന്നു. വിജയവാഡ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാവും മത്സരങ്ങൾ.
Story Highlights – South Africa women’s team set to tour India for limited overs series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here