Advertisement

കർഷക സമരത്തിന് പിന്തുണ അർപ്പിച്ച് ഗ്രെറ്റ തുൻബർഗ്

February 3, 2021
2 minutes Read
Greta Thunberg Support Farmers

കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിനു പിന്തുണ അർപ്പിച്ച് ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബർഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗ്രെറ്റ കർഷക സമരങ്ങളെ പിന്തുണച്ചത്. നമ്മൾ ഇന്ത്യയിലെ കർഷക സമരങ്ങൾക്കൊപ്പമാണ് എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്. പോപ് ഗായിക റിഹാന്നയും കർഷക സമരങ്ങളെ പിന്തുണച്ചിരുന്നു.

നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന കർഷക സമരത്തിൻ്റെ ചിത്രം പങ്കുവച്ചത്. കർഷക സമരത്തെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന വാർത്തയും ഒപ്പമുള്ള ചിത്രവും അടക്കമായിരുന്നു ട്വീറ്റ്. 100 മില്യണിലേറെ ഫോളോവേഴ്സുള്ള റിഹാന്നയുടെ ഈ ട്വീറ്റിന് വലിയ പ്രതികരണമാണ് ഉണ്ടായത്. ഇതിനു പിന്നാലെ ബോളിവുഡ് നടി കങ്കണ റണാവത്ത് റിഹാന്നയ്ക്ക് മറുപടിയുമായി രംഗത്തെത്തി.

Read Also : കർഷകർക്കെതിരെ കങ്കണ; റിഹാന്നയ്ക്ക് മറുപടി

സമരം ചെയ്യുന്നവർ കർഷകരല്ലെന്നും അവർ തീവ്രവാദികളാണെന്നും കങ്കണ കുറിച്ചു. അവർ ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും അതുവഴി രാജ്യം പിടിച്ചെടുത്ത് തങ്ങളുടെ കോളനി ആക്കാൻ ചൈന ശ്രമിക്കുകയാണെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി അതിർത്തി പ്രദേശങ്ങളായ സിം​ഗു, ​ഗാസിപൂർ, തിക്രി എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു. തങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലാണ് ഇതെന്ന് കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാർത്തയാണ് റിഹാന്ന പങ്കുവച്ചത്.

Story Highlights – Activist Greta Thunberg Extends Support To Farmers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top