കൊവിഡ് വന്നു മരിച്ചാലും ഭരണം മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്; യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ

കൊവിഡ് വന്നു മരിച്ചാലും ഭരണം മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പിടി അജയമോഹൻ. അതു കൊണ്ടാണ് ജനങ്ങൾ രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലേക്ക് ഒഴുകിയെത്തുന്നത്. യാത്രയിലേക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെത്തണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നതെന്നും ജില്ലാ ചെയർമാൻ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്ത 400 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ഡിസിസി പ്രസിഡന്റിനെതിരെയും കേസെടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്.
Read Also : ഐശ്വര്യ കേരള യാത്ര ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ
ഐശ്വര്യ കേരള യാത്രയ്ക്കിടെ തളിപ്പറമ്പിൽ വച്ച് നടത്തിയ പൊതുപരിപാടിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ശ്രീകണ്ഠാപുരം പൊലീസും കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യാത്ര ഇന്നലെ കണ്ണൂർ ജില്ലയുടെ വിവിധ മേഖലകളിൽ പര്യടനം പൂർത്തിയാക്കിയിരുന്നു. പൊതുപരിപാടികളിൽ വലിയ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.
യാത്ര ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലായി പര്യടനം നടത്തുകയാണ്. ജനുവരി 31ന് കാസർഗോഡ് കുമ്പളയിൽ നിന്ന് വൈകിട്ട് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. ജില്ലയിലെ പ്രധാന ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു യാത്ര. കുമ്പളയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു.
Story Highlights – UDF Malappuram District Chairman against LDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here