വനിതകള്‍ക്ക് സ്വന്തമായൊരു ബിസിനസ്; യാഥാര്‍ത്ഥ്യമാക്കാം 90+ My Tuition App ലൂടെ…

ഓരോ സ്ത്രീയിലും സംരംഭകയുണ്ട്. അത്തരത്തില്‍ നിങ്ങള്‍ക്കൊരു സ്വപ്നമുണ്ടോ ? എങ്കില്‍ മനസ് വച്ചാല്‍ ഒന്നും അസാധ്യമല്ല. അടുക്കളയില്‍ നിന്നും വരുമാനത്തിന്റെ അരങ്ങത്തേയ്ക്ക് കയറാന്‍ ഇതാ സ്ത്രീ സംരംഭകര്‍ക്ക് കേരളക്കരയാകെ ബിസിനസ് അവസരം ഒരുക്കുകയാണ് 90+ My Tuition App. ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടും പല സ്ത്രീകളും സ്വയം തൊഴിലെന്ന ആശയം ഉപേക്ഷിക്കാറാണ് പതിവ്. ഒരു പക്ഷെ സാമ്പത്തിക പ്രതിസന്ധിയും പ്രായോഗിക ബുദ്ധിമുട്ടുകളുമാകും ഇതിനു കാരണം. എന്നാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന വനിതാ സംരഭകര്‍ക്ക് ഏറ്റവും മികച്ച സാധ്യത ഉറപ്പുവരുത്തുകയാണ് ദക്ഷിണേന്ത്യയിലെ മികച്ച ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പായ 90+ My Tuition App. വനിതകളെ നേതൃനിരയിലേക്ക് ഉയര്‍ത്തുക എന്ന ആശയമാണ് 90+ Women Entrepreneur മുന്നോട്ട് വയ്ക്കുന്നത്…
ചിന്തിക്കാന്‍ പ്രാപ്തിയുള്ള ഓരോ സ്ത്രീയ്ക്കും നല്ലൊരു സംരംഭകയാകാം. സംരംഭകയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക ഇല്ലാതെ കടന്നു വരാന്‍ കഴിയുന്ന മികച്ച അവസരമാണ് 90+ women entrepreneur . ബിസിനസ് രംഗത്തും സ്ത്രീകളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി 65000 രൂപ മുതല്‍മുടക്കില്‍ യാതൊരു ഡിപോസിറ്റും ഇല്ലാതെ 90+ My Tuition App ന്റെ മിനി ഡീലര്‍ ഹബ്ബുകള്‍ സ്വന്തമാക്കാം. അതോടൊപ്പം ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന എഡ്യു ടെക്ക് ബിസിനസ്സിന്റെ ഭാഗമാകാനും 90+ My Tuition App പ്രേമോട്ട് ചെയ്ത് വരുമാനം നേടാനും ഈ സംരംഭത്തിലൂടെ സാധിക്കുന്നു. കൈയില്‍ പണമില്ലാത്തതിനാല്‍ വനിതകളുടെ എക്കാലത്തെയും ബിസിനസ് എന്ന സ്വപ്നം മനഃപൂര്‍വ്വം മറന്നുകളഞ്ഞവര്‍ നിരവധിയാണ് . ഈ അവസരം അതിനു ഒരു പരിഹാരമാണ്.
സംരംഭങ്ങള്‍ തീര്‍ച്ചയായും ഒരു പുതിയ ആശയമല്ല പക്ഷെ സ്ത്രീകക്കിടയില്‍ സംരംഭങ്ങള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിനായി വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ വനിതകള്‍ക്ക് സ്വന്തം നാട്ടില്‍ സ്വന്തം ബിസിനസ് എന്ന ആശയം യാഥാര്‍ഥ്യമാക്കുകയാണ് 90+ Women Entrepreneur. സംരംഭകയാകാന്‍ ആഗ്രഹമുള്ള അതിനു പ്രാപ്തിയുള്ള സ്ത്രീകള്‍ക്ക് പിന്തുണയേകാനും സ്വയം പര്യാപ്തത ഉറപ്പുവരുത്താനും സമൂഹത്തില്‍ അവരുടെ നിലനില്‍പ്പ് വളര്‍ത്തിയെടുക്കാനും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയുടെ ഭാഗമാകാന്‍ www.mytuitionapp.com വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Story Highlights – 90+ my tution app, 90+ Women Entrepreneur, tution app, learning app, student learning app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here