എന്‍സിപി മുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടി: കാനം രാജേന്ദ്രന്‍

എന്‍സിപി മുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിക്കുള്ളില്‍ തന്നെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ ആലപ്പുഴയില്‍ പറഞ്ഞു. എന്‍സിപി എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കും. ബാക്കിയെല്ലാം മാധ്യമസൃഷ്ടിയാണ്. എല്‍ഡിഎഫില്‍ ഇതുവരെ സീറ്റ് ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി എന്‍സിപി ദേശീയ നേതൃത്വം ഇന്നലെ രംഗത്ത് എത്തിയിരുന്നു. പാലാ ഉള്‍പ്പെടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ നേതൃത്വം ഇന്നലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എന്‍സിപി നേതാവ് പ്രഭുല്‍ പട്ടേല്‍ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഭുല്‍ പട്ടേലിന്റെ പ്രതികരണം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശരദ് പവാറിനെ സന്ദര്‍ശിച്ച് എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Story Highlights – NCP – Kanam Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here