Advertisement

കോട്ടയം ജില്ലയില്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് ഡിസിസി

February 5, 2021
2 minutes Read

കോട്ടയം ജില്ലയിലെ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാവണമെന്ന് ഡിസിസിയുടെ ആവശ്യം. ജില്ലാ അവലോകന യോഗത്തിനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് മുന്നില്‍ ജില്ലാ നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചു. യുഡിഎഫ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന നിലപാടാണ് താരീഖ് അന്‍വര്‍ യോഗത്തില്‍ കൈക്കൊണ്ടത്.

ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാര്‍ തുടങ്ങി വിവിധ സീറ്റുകളില്‍ കോണ്‍ഗ്രസ് കണ്ണു വെച്ചിട്ടുണ്ട്.
ജോസഫ് ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റായ ചങ്ങനാശ്ശേരിയും വേണമെന്നാണ് ആവശ്യം. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചതോടെയാണ് ഡിസിസിയുടെ തിരക്കിട്ട നീക്കം. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ ജില്ലയില്‍ കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം ഡിസിസി നേരത്തെ മുന്നോട്ട് വച്ചിരുന്നു.

ജില്ലായിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് മുന്നിലും ജില്ലാ നേതാക്കള്‍ ആവശ്യമുന്നയിച്ചു. നിയോജകമണ്ഡലം ഭാരവാഹികള്‍ക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും പരമാവധി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന വികാരമാണുള്ളത്. സീറ്റ് വിഭജനത്തിലെ തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.

Story Highlights – DCC wants more Congress candidates in Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top