Advertisement

എൽദോ എബ്രഹാം എംഎൽഎയ്ക്ക് കൊവിഡ്

February 5, 2021
1 minute Read
eldho abraham gets covid

എൽദോ എബ്രഹാം എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ എംഎൽഎ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറിയിച്ചത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തനിക്കൊപ്പം പൊതുപരിപാടികളിൽ പങ്കെടുത്തവർ, വസതിയിൽ വന്ന് സന്ദർശിച്ചവർ, ഓഫിസിലും ,മറ്റ് പൊതു ഇടങ്ങളിലും ഒപ്പം സമ്പർക്കം പുലർത്തിയ സുഹൃത്തുക്കൾ ശ്രദ്ധിക്കണമെന്നും എൽദോ എബ്രഹാം പറഞ്ഞു. ഇവരോട് ക്വാറന്റീനിൽ പോകുവാനും അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം –

എനിക്കും കോവിഡ് പോസിറ്റീവ്…..
“തളരില്ല നാം……പിടിമുറുക്കി മുന്നോട്ട് “
നിശബ്ദമായി കോവിഡ് വ്യാപനം തുടരുകയാണ്…. ഏവരും ജാഗ്രത തുടരണം…..
കടുത്ത പനിയെ തുടർന്ന് RTPCR ടെസ്റ്റ് നടത്തിയപ്പോൾ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിച്ചു.കഴിഞ്ഞ ഒരാഴ്ചക്കിടെ എനിക്കൊപ്പം പൊതുപരിപാടികളിൽ പങ്കെടുത്തവർ, വസതിയിൽ വന്ന് സന്ദർശിച്ചവർ, ഓഫീസിലും ,മറ്റ് പൊതുഇടങ്ങളിലും ഒപ്പം സമ്പർക്കം പുലർത്തിയ സുഹൃത്തുക്കൾ ഏവരും ശ്രദ്ദിക്കണം. സ്വന്തം നിലയിൽ ക്വാറന്റിനിൽ പോവുകയും അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. നിസാരവൽക്കരിച്ച് രോഗത്തെ സമൂഹം നോക്കിക്കാണുന്നത് വ്യാപനം ശക്തിപ്പെടാൻ ഇടവരുത്തുന്നുണ്ട്. കരുതലോടെ ഓരോരുത്തരും മുന്നോട്ട് നീങ്ങണമെന്ന് സ്നേഹപൂർവ്വം അഭ്യർഥിക്കുന്നു…
മൂവാറ്റുപുഴ മണ്ഡലത്തിൽ വരുന്ന ഒരാഴ്ചക്കിടയിൽ നടക്കുന്ന പൊതുപരിപാടികളിൽ മാറ്റമില്ല. ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ,മന്ത്രിമാരായ തോമസ് ഐസക്, വി.എസ്.സുനിൽകുമാർ, സി.രവീന്ദ്രനാഥ്, എ.കെ.ബാലൻ, കെ.കൃഷ്ണൻകുട്ടി ,എം .പി .ഡീൻ കുര്യാക്കോസ് എന്നിവർ പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ മാറ്റം ഇല്ലാതെ നടക്കും…
മൂവാറ്റുപുഴയിൽ കഴിഞ്ഞ ഒരു വർഷക്കാലമായി നാം നടത്തുന്ന കോവിഡ് പ്രതിരോധത്തിന്റെ മതിലിൽ വിള്ളലുകൾ അധികം വീഴാതെ പഴുതുകൾ അടച്ച് നമുക്ക് മുന്നോട്ട് പോയേ തീരു.ആരോഗ്യരംഗത്തെ ഓരോ അംഗങ്ങളും കാണിക്കുന്ന ജോലിയുടെ ജാഗ്രതയും പ്രവർത്തന മികവും വൃഥാവിലാകാതിരിക്കാൻ നാം എല്ലാവരും സഹകരിച്ചേ മതിയാകു… “തളരില്ല നാം… പിടിമുറുക്കി മുന്നോട്ട് “
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
എൽദോ എബ്രഹാം എം.എൽ.എ.

Story Highlights – eldho abraham gets covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top