പെരിയ ഇരട്ട കൊലപാതക കേസ്; സിപിഐഎം ഉദുമ ഏരിയ കമ്മിറ്റി ഓഫിസില്‍ സിബിഐ പരിശോധന

സിപിഐഎം കാസര്‍ഗോഡ് ഉദുമ ഏരിയ കമ്മിറ്റി ഓഫീസില്‍ സിബിഐയുടെ പരിശോധന. പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. ഇന്ന് പകല്‍ സമയത്താണ് ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തിയത്.
ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയതെന്നും ഓഫിസ് സെക്രട്ടറിയുടെ മൊഴി എടുത്തുവെന്നും വിവരം. കൊലപാതകം നടന്ന കല്യോട്ടും സിബിഐ സംഘം വീണ്ടും പരിശോധന നടത്തി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സിപിഐഎം മുന്‍ ഏരിയ സെക്രട്ടറിയും ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ആയ കെ മണികണ്ഠന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം കിട്ടിയെങ്കിലും ഇവരുടെ മൊഴിയെടുക്കുമെന്നും വിവരം.
Read Also : പെരിയ ഇരട്ടക്കൊലപാതകം : എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് കേസില്‍ ഒന്നാം പ്രതി. സിപിഐഎം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
Story Highlights – periya double murder case, cbi, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here