ശബരിമല; കോടതി വിധിയാണ് സര്‍ക്കാര്‍ നയം: മന്ത്രി തോമസ് ഐസക്

ശബരിമല വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.
ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് വീണ്ടും ശബരിമല ഉയര്‍ത്തിക്കാട്ടുന്നതെന്നും മന്ത്രി. ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റി പരാജയപ്പെട്ടിരുന്നു. കോടതി വിധി വന്ന ശേഷം ജനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ധനമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
Read Also : ബിജെപിയുടെ ചിഹ്നത്തില്‍ മത്സരിക്കാനാണ് താത്പര്യം: മുന്‍ ഡിജിപി ജേക്കബ് തോമസ്
അതേസമയം അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ശബരിമലയില്‍ വിധി വന്ന ശേഷം നടപടിയെന്ന സിപിഐഎം നിലപാട് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് അപക്വമായ നടപടിയാണ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
Story Highlights – sabarimala, thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here