Advertisement

ശബരിമല നിയമ നിര്‍മാണം യുഡിഎഫ് പ്രകടന പത്രികയില്‍ ഉണ്ടാകും: മുല്ലപ്പള്ളി രാമചന്ദ്രന്‍

February 6, 2021
1 minute Read
mullappally ramachandran

ശബരിമല നിയമ നിര്‍മാണം യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല നിയമ നിര്‍മാണത്തില്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും നിലപാട് വ്യക്തമാക്കണം. സര്‍ക്കാര്‍ നയം പറയേണ്ടത് ധനമന്ത്രിയല്ല, മുഖ്യമന്ത്രിയെന്നും കെപിസിസി പ്രസിഡന്റ്.

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ നിയമ നിര്‍മാണം സാധ്യമല്ലെന്ന വാദം തെറ്റാണെന്നും മുല്ലപ്പള്ളി. ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെത് പ്രഖ്യാപിത നിലപാടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സഭാ തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും മുല്ലപള്ളി പറഞ്ഞു. നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ക്രൂരതയ്ക്ക് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

Read Also : നേമം വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി പ്രാപ്തന്‍: മുല്ലപ്പള്ളി

അതേസമയം ശബരിമല വിഷയത്തില്‍ ഒരു അവ്യക്തതയും ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. കോടതി തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം സാധ്യമല്ല. യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കി. ഇത് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

Story Highlights – mullappally ramachandran, sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top