കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തല്‍; അഴിച്ചുപണിക്ക് ഡിസിസികള്‍ക്ക് നിര്‍ദേശം

കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഴിച്ചുപണിക്ക് ഡിസിസികള്‍ക്ക് നിര്‍ദേശം. ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളില്‍ പുനഃസംഘടന ഉടന്‍ നടത്തും.
മോശം പ്രകടനം കാഴ്ച വച്ച പാര്‍ട്ടി ഘടകങ്ങള്‍ പുനഃസംഘടിപ്പിക്കാന്‍ എഐസിസി നിര്‍ദേശം നല്‍കി. കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഡിസിസി പ്രസിഡന്റുമാരും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
Read Also : മുഖ്യമന്ത്രിക്ക് എതിരെ വിവാദ പരാമര്‍ശം; കെ സുധാകരന് എതിരായ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്. ഓരോ ജില്ലയിലെയും പുനഃസംഘടനയുടെ കൃത്യമായ കണക്ക്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതടക്കം ഒരുക്കങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും ഡിസിസികള്‍ക്ക് നിര്‍ദേശമുണ്ട്.
Story Highlights – dcc, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here