കത്വ കേസ്; ഹാജരായത് അഡ്വ. മുബീന്‍ ഫാറൂഖി തന്നെ: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി

കത്വ കേസില്‍ ഹാജരായത് അഡ്വ. മുബീന്‍ ഫാറൂഖി തന്നെയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍. കത്വ കേസില്‍ എല്ലാം കോ-ഓര്‍ഡിനേറ്റ് ചെയ്തത് അഡ്വ. മുബീന്‍ ഫാറൂഖിയാണെന്നും സി കെ സുബൈര്‍ വ്യക്തമാക്കി.
വക്കാലത്ത് ഒപ്പിട്ട് വാങ്ങാന്‍ ദീപിക സിംഗ് രജാവത്ത് മുബീന്‍ ഫാറൂഖിയോട് ആവശ്യപ്പെട്ടുവെന്നും സുബൈര്‍ പറഞ്ഞു. പത്താന്‍കോട്ട് കോടതിയുടെ വിധിപ്പകര്‍പ്പില്‍ മുബീന്‍ ഫാറൂഖിയുടെ പേരുണ്ട്. വിധി പകര്‍പ്പില്‍ നാലാം വക്കീലാണ് മുബീന്‍ ഫാറൂഖി. പതിനാലാം വക്കീലാണ് ദീപിക സിംഗ് രജാവത്ത്. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പുറത്തുവിടാന്‍ തയാറാണെന്നും സുബൈര്‍.
Read Also : കത്വ പെണ്‍കുട്ടിയുടെ പേരില്‍ യൂത്ത് ലീഗ് നടത്തിയത് വലിയ തട്ടിപ്പ്: മന്ത്രി കെ.ടി. ജലീല്‍
മുബീന്‍ ഫാറൂഖിക്ക് പണം നല്‍കിയെന്നത് തെറ്റെന്ന് ഇരയുടെ അഭിഭാഷക ദീപിക സിംഗ് രജാവത്ത് വെളിപ്പെടുത്തിയിരുന്നു. നാല് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സാണ് വിചാരണ നടപടികളില്‍ പങ്കെടുത്തതെന്നും അഡ്വ. മുബീന്‍ ഫാറൂഖി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറല്ലെന്നും ദീപിക രജാവത്ത് കൂട്ടിച്ചേര്‍ത്തു. അഡ്വ.മുബീന്‍ ഫാറൂഖി പവര്‍ ഓഫ് അറ്റോണി വാങ്ങിയിട്ടുണ്ടാകാം, പക്ഷേ വാദിച്ചിട്ടില്ലെന്നും ദീപിക പറഞ്ഞു.
Story Highlights – kathua rape case, youth league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here