Advertisement

ഉത്തരാഖണ്ഡ‍ിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം; പ്രളയ സാധ്യത; ജാ​ഗ്രതാ നിർദേശം

February 7, 2021
1 minute Read

ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം. തപോവൻ ഭാഗത്താണ് സംഭവം. അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നു. ധോളി നദിയിൽ ജനനിരപ്പ് ഉയർന്നു. പ്രളയ സാധ്യത കണക്കിലെടുത്ത് ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

സംഭവത്തെ തുടർന്ന് ദേശീയ ദുരന്ത നിവാരണസേന പ്രദേശത്തെത്തി. അപകട സാധ്യത കണക്കിലെടുത്ത് ​ഗം​ഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭഗീരഥി നദിയിലെ വെളളപൊക്ക ഭീഷണി തടയാൻ ശ്രീനഗർ ഡാം, ഋഷികേശ് ഡാം എന്നിവ തുറന്നുവിട്ടു. ഋഷിഗംഗ പവർ പ്രോജക്ട് തകർന്നതായാണ് വിവരം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചു.

Story Highlights – Uttarakhand, Flood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top