സ്ഥാനക്കയറ്റ നടപടികള്‍ വൈകുന്നു; സംസ്ഥാനത്തെ ആയിരത്തോളം പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ല

സംസ്ഥാനത്തെ ആയിരത്തോളം പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ല. യോഗ്യതയെ ചൊല്ലിയുള്ള കോടതി വ്യവഹാരമാണ് സ്ഥാനക്കയറ്റ നടപടികള്‍ വൈകിപ്പിക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് കാരണം പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്.
സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളില്‍ പ്രധാന അധ്യാപകരുടെ നിയമനം മുടങ്ങിയത് കാരണം വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും ഒരുപോലെ പ്രതിസന്ധിയിലാണ്. ക്ലാസ് മുറികള്‍ ഹൈടെക്കായി മാറുന്ന കാലത്തും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍ ഇല്ലാത്തത് രക്ഷിതാക്കളില്‍ ഉണ്ടാക്കുന്ന വിമുഖത ചെറുതല്ല. എറണാകുളം ജില്ലയില്‍ മാത്രം 2020-21 വര്‍ഷത്തെ 130 ഓളം ഒഴിവുകളാണ് എച്ച്എം പ്രമോഷന്‍ നടക്കാത്തതു കാരണം ഒഴിഞ്ഞുകിടക്കുന്നത്. എല്‍പി, യുപിഎസ് റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പ്രതീക്ഷ അസ്തമിക്കുകയാണ്.
അധ്യാപകര്‍ക്ക് പ്രധാനാധ്യാപകരാകാന്‍ വേണ്ട യോഗ്യതയെ ചൊല്ലിയുള്ള തര്‍ക്കമാണ് സ്ഥാനക്കയറ്റവും നിയമനവും തടസപ്പെടുത്തുന്നത്. 50 വയസ് കഴിഞ്ഞവര്‍ക്ക് പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് ദേശീയ വിദ്യാഭ്യാസ നിയമം യോഗ്യതാപരീക്ഷ നിര്‍ദേശിക്കുന്നു. ഇതില്‍ ഇളവ് നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് യോഗ്യതാ പരീക്ഷ പാസായ അധ്യാപകര്‍ ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചു. നിലവില്‍ സുപ്രിംകോടതിയിലും കേസുണ്ട്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാനിരിക്കെ അധ്യാപകരാകാന്‍ കൊതിച്ചവര്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലാണ് ആവശ്യപ്പെടുന്നത്.
Story Highlights – Thousands of primary schools in the state do not have headmasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here