ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം; ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി

ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സാഹചര്യത്തിൽ ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ഹൈക്കോടതിയുടെ അര കിലോമീറ്റർ ചുറ്റളവിൽ പതിനാല് പൊലീസുകാരെയാണ് കാവലിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിക്ക് ചുറ്റും പൊലീസിന്റെ കാൽനട പട്രോളിംഗും ശക്തമാക്കി.
ഹൈക്കോടതിയുടെ അര കിലോമീറ്റർ ചുറ്റളവിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതിയുടെ കാവലിനായി പതിനാല് പൊലീസുകാരെ പുതുതായി ചുമതലപ്പെടുത്തി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് പ്രത്യേക സുരക്ഷയുടെ ചുമതല നൽകിയിരിക്കുന്നത്. ഹൈക്കോടതി ചുറ്റുമുള്ള എട്ട് കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തുക. ജഡ്ജിമാർ യാത്ര ചെയ്യുന്ന സമയങ്ങളിലാണ് കാവൽ ശക്തമാക്കിയിരിക്കുന്നത്. രാവിലെ 9 മണി മുതൽ മുതൽ 10. 30 വരെയും, വൈകുന്നേരം 3 മണി മുതൽ 5 മണി വരെയുമാണ് കാവൽ ശക്തമാക്കുന്നത്.
Story Highlights – High court of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here