എന്നും തന്റെ വാതിലുകൾ തുറന്നുകിടക്കും; ഗുലാം നബി ആസാദിന് നൽകിയ യാത്ര അയപ്പ് സമ്മേളനത്തിൽ വികാരാധീനനായി പ്രധാനമന്ത്രി

ഗുലാം നബി ആസാദിന് രാജ്യസഭ നൽകിയ യാത്ര അയപ്പ് സമ്മേളനത്തിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷങ്ങളായുള്ള ഗുലാം നബിയുമായുള്ള ബന്ധം വിവരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി വിതുമ്പിയത്. ഗുലാം നബി ആസാദിന് മുന്നിൽ എന്നും തന്റെ വാതിലുകൾ തുറന്ന് കിടക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു.
രാഷ്ട്രീയത്തിന് ഉപരിയായി ഗുലാം നബി ആസാദിനുള്ള വ്യക്തിഗുണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചത്. ഗുലാം നബി ആസാദ് ജമ്മു കശ്മീരിൽ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഗുജറാത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം ഉണ്ടായ സംഭവം മോദി ഓർത്തെടുത്തു. സംഭവം ടെലഫോണിൽ ഗുലാം നബി ആസാദ് വിവരിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഒരു പാഠപുസ്തകമാണ് ഗുലാം നബിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി വിതുമ്പി. ഭരണ പ്രതിപക്ഷ ബെഞ്ചുകൾ ഒന്നടങ്കം പ്രധാനമന്ത്രിയുടെ വാക്കുകളെ സ്വീകരിച്ചു.
Read Also :കർഷക സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ല; വിമർശിച്ച് പ്രധാനമന്ത്രി
കേരളത്തിൽ നിന്നുള്ള സി.പി.ഐ.എം അംഗം എളമരം കരീമും ഗുലാം നബി ആസാദിന് രാജ്യസഭയിൽ ആശംസകൾ നേർന്നു. യാത്ര അയപ്പ് സമ്മേളനത്തിൽ മറുപടി പറഞ്ഞ ഗുലാം നബി ആസാദ് എല്ലാവർക്കും നന്ദി അറിയിച്ചു.
Story Highlights – Ghulam Nabi Azad, Narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here