Advertisement

രാജ്യദ്രോഹക്കേസ്: ശശി തരൂരിന്റേയും മാധ്യമപ്രവർത്തകരുടേയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

February 9, 2021
2 minutes Read

രാജ്യദ്രോഹക്കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന്റേയും മാധ്യമപ്രവർത്തകരുടേയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി. കേസിൽ ഉത്തർപ്രദേശ് പൊലീസിനും ഡൽഹി പൊലീസിനും നോട്ടിസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.

റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ചതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാർത്ത പങ്കുവച്ചതിന്റെ പേരിലാണ് ശശി തരൂരിനും മാധ്യമപ്രവർത്തകർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശശി തരൂരിന് പുറമെ മാധ്യമപ്രവർത്തകരായ മൃണാൾ പാണ്ഡെ, രജ്ദീപ് സർദേശായി, വിനോദ് ജോസ്, സഫർ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Story Highlights – SC stays arrest of Shashi Tharoor and 6 journalists over misleading tweets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top