ശബരിമല വിഷയത്തില്‍ ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെഎസ്

ശബരിമല വിഷയത്തില്‍ ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെഎസ്. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് നിയമ നിര്‍മാണം നടത്താമായിരുന്നിട്ടും ഒന്നും ചെയ്തില്ല. വിശ്വാസികളെ തെരുവിലിറക്കി കേസുകളില്‍ കുടുക്കി. എന്‍ഡിഎയുടെ ഭാഗമായതു മുതല്‍ ബിഡിജെഎസിന് അവഗണന മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ബിജെഎസ് നേതാക്കള്‍ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ആരോപണ പ്രത്യരോപണങ്ങള്‍ കൊഴുക്കവേയാണ് ബിഡിജെഎസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചവര്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
ശബരിമല വിഷയത്തില്‍ പ്രചാരണം നടത്തിയതിനപ്പുറം മറ്റൊന്നും ബിജെപി ചെയ്തില്ല. വിശ്വാസികളെ തെരുവിലിറക്കി അമ്മമാരെയും സഹോദരിമാരെയും കേസുകളില്‍ കുടുക്കി. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ബിജെപി വഞ്ചിച്ചു. യുവതീ പ്രവേശത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് നിയമനിര്‍മാണം നടത്താമായിരുന്നിട്ടും ഒന്നും ചെയ്തില്ല.
ബിജെപിക്കെതിരെ ശക്തമായി തുറന്നടിച്ച ബിജെഎസ് ഇന്നലെയാണ് യുഡിഎഫിന്റെ ഭാഗമായത്. നിലവില്‍ സീറ്റുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ബിജെഎസ് നേതാക്കള്‍ വ്യക്തമാക്കി.
Story Highlights – BJS alleges BJP cheated people over Sabarimala issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here