Advertisement

കൊവിഡ്; ചലച്ചിത്ര വികസന കോര്‍പറേഷന് 20 കോടി നഷ്ടം

February 10, 2021
1 minute Read
theatre

കൊവിഡ് വ്യാപനം സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനുണ്ടാക്കിയത് 20 കോടി രൂപയുടെ വരുമാന നഷ്ടം. 17 തിയറ്റര്‍ അടഞ്ഞു കിടന്നതോടെ പത്ത് കോടിയുടെ നഷ്ടമാണുണ്ടായത്. ചിത്രാഞ്ജലിയില്‍ ഷൂട്ടിംഗ് നടക്കാതെ വന്നതോടെ വരുമാന നഷ്ടം 20 കോടിയായി ഉയര്‍ന്നു. തിയറ്റര്‍ തുറന്നുവെങ്കിലും ആളുകള്‍ വരാത്തത് പ്രതിസന്ധി വര്‍ധിപ്പിച്ചതായി കെഎസ്എഫ്ഡിസി എംഡി എന്‍ മായ 24നോട് പറഞ്ഞു.

Read Also : നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സിനിമാ പ്രദര്‍ശനത്തിന് തുടക്കം

ശമ്പളത്തിനും മറ്റു ചെലവുകള്‍ക്കും തിയറ്റര്‍ വരുമാനത്തെ ആശ്രയിച്ചിരുന്ന കെഎസ്എഫ്ഡിസി കൊവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലായി. ഒരു മാസം ഒരു കോടി രൂപയാണ് തിയറ്ററുകളുടെ നഷ്ടം. മാര്‍ച്ച് മുതല്‍ ജനുവരി വരെ തിയറ്ററുകളുടെ നഷ്ടം മാത്രം പത്ത് കോടിയായി.

തിയറ്ററുകള്‍ ജനുവരി മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കിലും ജനങ്ങള്‍ വരാത്തതും നല്ല സിനിമകളുടെ അഭാവവും നഷ്ടം വര്‍ധിപ്പിക്കുന്നു. കൊവിഡ് കാലത്ത് ശമ്പളം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുകയാണ് ചെയ്തത്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായാല്‍ തിയറ്ററുകളില്‍ നഷ്ടം വീണ്ടും വര്‍ധിക്കുകയും കോര്‍പറേഷന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുകയും ചെയ്യും.

Story Highlights – covid, ksdfc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top