കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായര്‍ക്കും ആണ് അറസ്റ്റ് വാറണ്ട് നല്‍കിയിരിക്കുന്നത്. ഇരുവരുടെയും ജാമ്യം കോടതി നിഷേധിച്ചു.
Read Also : സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല; തീരുമാനം നിയമോപദേശം ലഭിച്ചശേഷം മാത്രം
കോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ മൂന്ന് പ്രതികൾക്കെതിരെയും ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് വിധി പറയാൻ 25 ലേക്ക് മാറ്റി. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെയും രണ്ടാം പ്രതി സരിത എസ് നായരുടെയും മൂന്നാം പ്രതി മനുമോന്റെയും ജാമ്യമാണ് റദ്ദാക്കിയത്.
ഇവർ ഹാജരാകാതിരുന്നതിൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വിലയിരുത്തി. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസാണ് കോടതി പരിഗണിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്.
Story Highlights – solar case, biju radhakrishnan, saritha s nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here