ബജറ്റ് ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി ഇറങ്ങിപോയി

ബജറ്റ് ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി ഇറങ്ങിപോയി. കാർഷിക നിയമങ്ങളെ കുറിച്ചുള്ള പരാതികൾ ഉന്നയിക്കാനുള്ള ശ്രമം തടസപ്പെട്ടതോടെയാണ് രാഹുൽ സഭ വിട്ടത്. മൂന്ന് കാർഷിക നിയമങ്ങളും കർഷകരെ വഞ്ചിക്കാൻ തയാറാക്കിയതാണെന്ന് സഭ വിടുന്നതിന് മുൻപ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
നാല് മണിക്ക് ചേർന്ന ലോക്‌സഭയുടെ ഇന്നത്തെ പ്രധാന അജണ്ട ബജറ്റ് ചർച്ചയായിരുന്നു. രാഹുൽ ഗാന്ധി ബജറ്റ് ചർച്ചയുടെ ഭാഗമായി കാർഷിക നിയമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സർക്കാർ കാർഷിക നിയമങ്ങളിലൂടെ കുത്തകകളെ സഹായിക്കാനാണ് ശ്രമിക്കുന്നത് എന്നും ആരോപിച്ചു.
ട്രഷ്‌റി ബൻച് ക്രമപ്രശ്‌നം വിഷയത്തിൽ ഉന്നയിച്ചു. കാർഷിക നിയമങ്ങൾ ഒരിക്കൽ ചർച്ച ചെയ്ത് സഭ പാസാക്കിയതിനാൽ ഇനി ആ വിഷയം സഭയിൽ ചർച്ച ചെയ്യാൻ റൂൾ അനുസരിച്ച് സാധിയ്ക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതോടെ ഭരണ പക്ഷം കൂടുതൽ ശബ്ദമുയർത്തി രാഹുലിന്റെ പ്രസംഗം തടസപ്പെടുത്തി. ശബ്ദം ഉച്ചസ്ഥായിയിൽ എത്തിയതോടെ രാഹുൽ ഗാന്ധി പ്രസംഗം മുഴുവിക്കാതെ സഭ വിട്ട് പുറത്ത് പോയി.
Story Highlights – rahul gandhi walk out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here