സംസ്ഥാനത്ത് പെട്രോള്‍ വില 90 രൂപ പിന്നിട്ടു

രാജ്യത്ത് പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും ഇന്നും വര്‍ധിച്ചു. സംസ്ഥാനത്ത് ആദ്യമായി പെട്രോളിന് 90 രൂപ പിന്നിട്ടു. കഴിഞ്ഞ എട്ടു മാസത്തിനിടെ 18 രൂപയില്‍ അധികമാണ് ഇന്ധന വില വര്‍ധിച്ചത്.
തിരുവനന്തപുരത്താണ് പെട്രോള്‍ വില 90 രൂപയില്‍ അധികം ആയത്. ഫെബ്രുവരിയില്‍ 12 ദിവസത്തിനിടയില്‍ ഏഴ് തവണ ഇന്ധന വില കൂടി. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 88 രൂപ 30 പൈസയാണ്. ഡീസലിന് ആവട്ടെ ഇന്ന് 82 രൂപ 66 പൈസയായി. കോഴിക്കോട്ട് പെട്രോളിന് 88 രൂപ 29 പൈസയും ഡീസലിന് 82 രൂപ 61 പൈസയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോള്‍ 90 രൂപ 2 പൈസയായി. ഡീസല്‍ 84 രൂപ 27 പൈസയുമാണ്.
ജനങ്ങള്‍ ദിനംതോറും ഉള്ള ഇന്ധന വില വര്‍ധനവ് അവശ്യ സാധനങ്ങളുടെ വില വര്‍ധനവിന് കാരണമാകും എന്ന ആശങ്കയിലാണ്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ സര്‍വകാല റെക്കോര്‍ഡില്‍ ആണ്.
Story Highlights – petrol-diesel, price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here